കൊച്ചി കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്

കൊച്ചി : കൗമാരലോകകപ്പിനു പന്തുതട്ടാന്‍ അറബിക്കടലിന്റെ റാണി ഒരുങ്ങി.ഇനി കൊച്ചിയുടെ രാവുകളും പകലുകളും കാല്‍പന്തുകളിയുടെ ആവേശത്തിലേക്ക്.

8 മത്സരങ്ങളാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹറു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുക.

കൊച്ചിയെ ആവേശത്തിലെത്തില്‍ ആറാടിക്കാനെത്തുന്നത് ലോകോത്തര ടീമുകള്‍ തന്നെയാണ്.

ആരാധകപെരുമകൊണ്ട് ലോകഫുട്‌ബോളിനെ വാഴുന്ന ബ്രസീലും ടിക്കി ടാക്ക് കളിയഴകിലൂടെ ഫുട്‌ബോള്‍ ലോകം കീഴടക്കിയ സ്‌പെയിനും ലോകത്തിനു മുന്നില്‍ കോട്ടകെട്ടി കളിയഴകൊളിപ്പിക്കുന്ന ഉത്തരകൊറിയയും ആഫ്രിക്കയുടെ കരുത്തുമായി നൈജറുമെത്തുമ്പോള്‍ അണ്ടര്‍ 17ലെ മരണഗ്രൂപ്പിലെ അതിജീവന പോരാട്ടത്തിനാകും മെട്രോസിറ്റി സാക്ഷിയാവുക.

ഒന്നാം സ്ഥാനക്കാരാകാനാണ് എല്ലാവരും ഇന്ത്യയിലേക്കെത്തുന്നത്.ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ തോല്‍വിയറിയാതെ ചാമ്പ്യന്‍മാരായതിന്റെ ആത്മവിശ്വാസത്തിലാണ  ബ്രസീല്‍ എത്തുന്നത്.

ഫുട്‌ബോളിലെ സൂപ്പര്‍ കിഡ് വിനീഷ്യസ് ജൂനിയറില്ലാത്തത് ബ്രസീലിന്റെ താരപ്പൊലിമ കുറച്ചെങ്ങിലും വിജയത്തിന്റെ പര്യായമായ കളിക്കൂട്ടം തന്നെയാണ് ബ്രസീല്‍.

ലോകഫുട്‌ബോളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സ്‌പെയിന്‍ കൗമാരക്കൂട്ടത്തിന്റെ അശ്വമേധം നടത്താനാക്ും എത്തുന്നത് .എറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ മുത്തമിട്ട കുട്ടിപ്രതിഭകളുടെ ക്കൂട്ടമാണ് നൈജറിന്റേത്.

കൗമാരലോകകപ്പില്‍ മികച്ച പാരമ്പര്യത്തിന്റെ തണലിലെത്തുന്ന നൈജറിന്റെ പോരാട്ടവും മത്സരങ്ങള്‍ കടുപ്പിക്കും.ഉത്തരകൊറിയ വന്നുപെട്ട മരണഗ്രൂപ്പില്‍ നിന്ന് മികച്ച തന്ത്രങ്ങളൊരുക്കി മികവ് കാട്ടുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here