കാറ്റലോണിയ ഹിതപരിശോധനയില്‍ ഭൂരിപക്ഷം സ്വാതന്ത്ര്യവാദികള്‍ക്ക് ; അംഗീകരിക്കാതെ സ്‌പെയിന്‍

സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം തേടി കാറ്റലോണിയ നടത്തിയ ഹിതപരിശോധനയില്‍ മികച്ച ഭൂരിപക്ഷം സ്വാതന്ത്ര്യവാദികള്‍ക്കെന്ന് റിപ്പോര്‍ട്ട്.

ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 90% പേര്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ വെളിപ്പെടുത്തി.

നിയമത്തോടുള്ള വെല്ലുവിളിയായാണ് ഹിതപരിശോധന    സ്പാനിഷ് പ്രസിഡന്റ് മരിയാനോ രജോയ് ബ്രേ

ഹിതപരിശോധന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ 42% പേര്‍ വോട്ട് ചെയ്‌തെന്നാണ് വിവരം. എന്നാല്‍ ഹിതപരിശോധനക്കിടെ സൈനിക ആക്രമണം നടന്നതിനെ തുടര്‍ന്ന് കറ്റാലിയന്‍ അസോസിയേഷന്റെ പ്രതിഷേധമായി പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തു.

ആക്രമണത്തില്‍ 90ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. നിയമത്തോടുള്ള വെല്ലുവിളിയായാണ് ഹിതപരിശോധനയെ കാണുന്നതെന്ന് സ്പാനിഷ് പ്രസിഡന്റ് മരിയാനോ രജോയ് ബ്രേ വ്യക്തമാക്കി.

പുതിയ രാജ്യം അനുവദിക്കണമെന്നും മെഡിറ്ററേനിയന്‍ തുറമുഖനഗരവും ബാഴ്‌സിലോണ തലസ്ഥാനവുമായി വേണമെ്‌നനായിരുന്നു കാറ്റലോണിയക്കാരുടെ ആവശ്യം.

ഹിതപരിശോധനയ്‌ക്കൊടുവില്‍ ബാഴ്‌സിലോണയില്‍ കാറ്റലോണിയന്‍ വിജയറാലിയും നടത്തി. കാറ്റലോണിയ സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ്.

ഹിതപരിശോധന തടയാന്‍ പൊലീസ് എടുത്ത ശക്തമായ നടപടികളെ മറികടന്നാണ് കാറ്റലോണിയക്കാര്‍ ഹിതപരിശോധന നടത്തിയത്. സ്പാനിഷ് കോടതി ഹിതപരിശോധന നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News