ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം; പത്തുവയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; ഇന്ത്യ തിരിച്ചടിക്കുന്നു

ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തി ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി പാക്ക് സേന നടത്തിയ ആക്രമണത്തില്‍ പത്ത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു.

ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നു

കര്‍ണി സെക്ടറില്‍ താമസിക്കുന്ന ഇസ്‌റാര്‍ അഹമ്മദാണ് മരിച്ച കുട്ടി. അതിരാവിലെ മുതല്‍ ശക്തമായ വെടിവെപ്പും പ്രകോപനവും തുടങ്ങിയിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങളില്‍ പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലിംഗില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News