ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് നാട്ടുകാരുടെ ക്രൂരത; വീട്ടുകാരെ നാട്ടുകാര്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു

കൊല്ലം: കൊല്ലത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് നാട്ടുകാരുടെ ക്രൂരത. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ നാട്ടുകാര്‍ അനുവദിച്ചില്ല.

അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പൊലീസ് നോക്കി നില്‍ക്കെയാണ് ഇവരെ നാട്ടുകാര്‍ നാടുകടത്തിയത്.

കുഞ്ഞിനെ കാണാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.ദുര്‍നടപ്പുകാരെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ സദാചാര പൊലീസ് ചമയല്‍.

പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനും നാട്ടുകാര്‍ സമ്മതിച്ചില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളെയും പൊലീസ് നോക്കി നില്‍ക്കെ ഓടിച്ചുവെന്നും പരാതിയുണ്ട്.

ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുഞ്ഞിനെ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കുട്ടിയുടെ അച്ഛന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ചുവെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News