സദാചാര വാദികളുടെ മാസ് റിപ്പോര്‍ട്ടിംഗ്; കേരളമാകെ ചര്‍ച്ചയായ ജലിഷയുടെ കവിത ഫേസ്ബുക്ക് റിമൂവ് ചെയ്തു; പ്രതിഷേധം ശക്തമാകുന്നു

കൊല്ലത്ത് ഏഴു വയസ്സുകാരി ബലാത്സംഗം ചെയ്ത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എഴുതിയ കവിത സദാചാരവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്ക് റിമൂവ് ചെയ്തു.

‘എത്ര പേരോടാണ്, രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ജീവിച്ചിരിക്കുന്ന ഓരോ പെണ്ണും നന്ദി പറയേണ്ടതെന്ന് അക്ഷരങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയ കവിത വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

കവിതയിലെ വരികള്‍ അശ്ലീലമാണെന്നും ഇത് റിമൂവ് ചെയ്യണമെന്നുമുള്ള സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ നടപടി.

എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി എന്ന് കവിത പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി ജലിഷ ഫേസ്ബുക്കില്‍ കുറിച്ചു.

എന്തായാവും ജലിഷയുടെ കവിതയിലെ അക്ഷരങ്ങളുടെ തീവ്രത കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് തന്നെയാണ് സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിംഗിലൂടെ വ്യക്തമാകുന്നത്.

വലിയ തോതില്‍ ചര്‍ച്ചയായ കവിതയ്ക്ക് പൊതുസമൂഹത്തില്‍ വലിയ അംഗീകാരം ലഭിച്ചിരുന്നു. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നവരുടെ മുഖത്തേറ്റ അടിയായിരുന്നു ജലിഷയുടെ കവിത.

കവിതയുടെ പൂര്‍ണരൂപം

രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കില്‍ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയില്‍
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയില്‍
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ള്‍ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയില്‍ വച്ചു ലാളിക്കുമ്പോള്‍
വീര്‍ത്തുവീര്‍ത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച്
നിര്‍വൃതി പൂണ്ടതിന്..
സ്‌കൂളിലേക്ക് പോകും വഴി
തത്തമ്മകള്‍ മുട്ടയിട്ട
റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പില്‍
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുചന്‍ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാന്‍
അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകര്‍ത്തിയ ഫോണ്‍
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാന്‍ അനുവധിച്ചതിന്..
ട്രെയിനില്‍ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍
തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News