റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്‍റെ കൊലപാതകം പ്രമുഖന്‍റെ നീലച്ചിത്ര സിഡി വീണ്ടെടുക്കാൻ വേണ്ടി ?

കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്‍റെ കൊലപാതകം പ്രമുഖന്‍റെ നീലച്ചിത്ര സിഡിക്കു വേണ്ടിയെന്ന വാർത്ത പരക്കുന്നു.

കേസിൽ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്‍റെ നീലച്ചിത്രം രാജീവ് പകർത്തിയിരുന്നെന്നും ക്വട്ടേഷൻ ഈ സിഡി വീണ്ടെടുക്കാൻ കൂടിയെന്നുമാണ് വാർത്ത.എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

പിടിവലിക്കിടെ ശ്വാസം മുട്ടിയാണ് രാജീവിന്‍റെ മരണം.കൃത്യം നടന്ന ദിവസം തർക്കം മൂത്ത് കയ്യാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് സൂചന.

പോസ്റ്റുമോർട്ടം റിപ്പോർട്ട്

രാജീവിനെ മർദിച്ചവശനാക്കി കൈകാലുകളും വായും വരിഞ്ഞു കെട്ടി ഓട്ടോറിക്ഷയിൽ വാടക വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കൈകൾ രണ്ടും മുന്നിലേക്ക് കെട്ടിയും തലയിൽ മുറിവേറ്റ രീതിയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാൽ മരണകാരണം തലയിലെ മുറിവല്ലെന്നും ശ്വാസം മുട്ടിയാണ് രാജീവ് മരിച്ചതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News