ഇന്ത്യന്‍ ടീമില്‍ നിന്ന് രഹാനെ പുറത്ത്; കാരണം ഇതാണ്; നെഹ്റയും ധവാനും തിരിച്ചെത്തി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ട്വന്‍റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ അജിങ്ക്യ രഹാനെപുറത്ത്.  ശിഖര്‍ ധവാന്‍ തിരിച്ചെത്തിയതോടെയാണ് രഹാനെയുടെ സ്ഥാനം നഷ്ടപ്പെട്ടത്.

പ്രതിരോധത്തലൂന്നിയ കളി

ഏകദിന പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പ്രതിരോധത്തിലൂന്നിയ കളിയാണ് രഹാനെയ്ക്ക് തിരിച്ചടിയായത്.

പരമ്പരയിലെ അവസാന നാല് മത്സരങ്ങളിലും തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയ രഹാനെ 244 റണ്‍സ്അടിച്ചെടുത്തിരുന്നു.

പതിനഞ്ചംഗ ടീമിലേക്ക് വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്‌റയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കും തിരിച്ചെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് ഇടംനേടാനായില്ല.

ടി ട്വന്‍റി പോരാട്ടം തുടങ്ങുന്നു

ടെസ്റ്റിലും ഏകദിനത്തിലും റാങ്കിങ്ങില്‍ ഒന്നാമതായ ഇന്ത്യ ട്വന്‍റി-20യിലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ശനിയാ‍ഴ്ച റാഞ്ചിയിലാണ് ആദ്യ ടി ട്വന്‍റി മത്സരം.

പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത മത്സരങ്ങള്‍.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News