ലീഗിന് വെല്ലുവിളിയായി വിമതന്‍; വേങ്ങരയില്‍ ലീഗ് വിമതസ്ഥാനാര്‍ത്ഥി പ്രചാരണമാരംഭിച്ചു

വേങ്ങര: വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെ. ഹംസ പരസ്യ പ്രചാരണമാരംഭിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്രത്തെ തറവാട്ട് പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഹംസ പ്രചാരണം ആരംഭിച്ചത്

 മണ്ഡല പര്യടനം ആരംഭിച്ചു

വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ കെ. ഹംസ പ്രചാരണ രംഗത്ത് സജീവമായി . മുന്നണി സ്ഥാനാര്‍ത്ഥികളെ പോലെ തന്നെ ഹംസയും മണ്ഡല പര്യടനം ആരംഭിച്ചു .

ജന്‍മനാടായ ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് ഹംസ ഇന്ന് പര്യടനം നടത്തിയത് .ത്തെ തറവാട്ട് പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം ആയിരുന്നു വോട്ട് ചോദിക്കാനിറങ്ങിയത് . ജന്‍മ നാട്ടിലെ ജനങ്ങള്‍ തന്നെ കൈവെടിയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഹംസ .

നാട്ടിലെ കാരണവന്‍മാരുടെ അനുഗ്രഹം തേടാനും ഹംസ മറന്നില്ല . ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയുമെല്ലാം അതി ജീവിച്ച പ്രചാരണ രംഗത്ത് സജീവമായി മുന്നേറുകയാണ് ഹംസ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News