നടിയെ പരസ്യമായി അധിക്ഷേപിച്ച സംവിധായകനെതിരെ കനിഹ രംഗത്ത്

പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രറിനെതിരെ വിമര്‍ശനവുമായി നടി കനിഹ .

ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്നാണ് കനിഹ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട് സ്വകാര്യമായി സംസാരിക്കണമായിരുന്നെന്നും പൊതുവേദിയില്‍ അപമാനിച്ചത് മോശമായിപ്പോയെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.

മാന്യമായി പെരുമാറാന്‍ അറിയണം

എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് പരിപാടിക്കിടെ തന്റെ പേര് പറയാൻ വിട്ടുപോയതിന് നടി ധൻസികയെ നടനും സംവിധായകനും നിര്‍മാതാവുമായ ടി.രാജേന്ദർ പരസ്യമായി അപമാനിച്ചത്.

വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി. രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. ധൻസിക സംസാരിച്ച് അവസാനിച്ചപ്പോൾ രാജേന്ദര്‍ ക്ഷുഭിതനാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News