അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ ഞെട്ടിക്കുന്ന വെടിവെയ്പ്പ്; 50 മരണം; 200 ലധികം പേര്‍ക്ക് പരിക്ക്; ദൃശ്യങ്ങള്‍ പുറത്ത്

ലോറെന്‍സ്: അമേരിക്കയിലെ ലാസ് വേഗാസിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാസിനോയ്ക്ക് സമീപം മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നിടത്തായിരുന്നു വെടിവെയ്പ്പ് നടന്നത്. മാന്‍ഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്.

അക്രമികള്‍

രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമികള്‍ വന്നതെന്നു കരുതുന്ന വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അക്രമത്തിന്റെയും ജനക്കൂട്ടം ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News