ചാലക്കുടി കൊലപാതക കേസ്: ചക്കര ജോണിയുടെയും സഹായിയുടെയും ചോദ്യം ചെയ്യല്‍ തുടരുന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികള്‍

ചാലക്കുടി : ചാലക്കുടി പരിയാരത്തെ രാജീവ് വധക്കേസില്‍ പിടിയിലായ മുഖ്യപ്രതി ചക്കര ജോണിയുടെയും സഹായി രഞ്ജിത്തിന്റെയും ചോദ്യം ചെയ്യല്‍ തുടരുന്നു.

ആദ്യഘട്ടത്തില്‍ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ച ഇരുവരും പിന്നീട് മറുപടികള്‍ നല്‍കി. എന്നാല്‍ മനപ്പാഠമാക്കിയ കൃത്രിമ ഉത്തരങ്ങള്‍ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അതിനിടെ ജോണിയെയും രഞ്ജിത്തിനെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജീവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനക്കാര ചക്കര ജോണിയും, ഇയാളുടെ കൂട്ടാളി രഞ്ജിത്തുമാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പാലക്കാട് മംഗലം ഡാമിന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്.

പുലര്‍ച്ചെ ചാലക്കുടിയിലെത്തിച്ച് അന്വേഷണ സംഘം ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചെ ങ്കിലും തുടക്കത്തില്‍ സഹകരണമുണ്ടായില്ല. പിന്നീട് മനപ്പാഠമാക്കിയ കൃത്രിമ മൊഴികള്‍ നല്‍കാന്‍ തുടങ്ങി.

കേസുമായി ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ജോണിക്ക് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഉത്തരം മുട്ടി. കൊല നടന്ന ദിവസം പല തവണ അഭിഭാഷകനെ ഫോണില്‍ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇരുവരും മൗനം പാലിച്ചു.

റിയല്‍ എസ്റ്റേറ്റ് കരാറുകളെ കുറിച്ചും അഭിഭാഷകനുമായുള്ള ബന്ധത്തെ കുറിച്ചുമാണ് അന്വേഷണ സംഘം വിവരം തേടുന്നത്. കൊല്ലപ്പെട്ട രാജീവ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും, ഹൈക്കോടതിയിലും നല്‍കിയ പരാതിയുടെ വിവരങ്ങളും ചോദ്യാവലിയിലുണ്ട്.

ഇതിനിടെ ജോണിയെയും രഞ്ജിത്തിനെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധന്റെ കാറിലാണ് ജോണിയും രഞ്ജിത്തും പാലക്കാട്ടേക്ക് കടന്നത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News