ശുചിത്വ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി മോഹന്‍ലാല്‍; താരരാജാവിനൊപ്പം കൈകോര്‍ത്ത് കേരളം

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തികളിൽ പങ്കുചേർന്ന് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. ശുചിത്വമുള്ള നാട് എന്ന ആശയത്തിൽ പങ്കാളിയായതിൽ സന്താഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ IMAയും KGMOAയുമായി ചേർന്നാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

പുഷ്പാര്‍ച്ചന

മഹാത്മാ ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മലായികളുടെ പ്രിയ നടൻ മോഹൻലാൽ ശുചീകരണ യജ്ഞമായ സ്വഛദ ഹി സേവയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്.

ശുചിത്വമുള്ള നാട് എന്ന ആശയത്തിൽ പങ്കാളിയായതിൽ സന്താഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

14 ജില്ലകളിലെയും തിരഞ്ഞെടുത്ത ആശുപത്രികൾ, സ്കൂൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മോഹൻലാൽ ഫാ‍ൻസ് അസോസിയേഷൻ IMAയും KGMOAയുമായി ചേർന്നാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

പ്രതിജ്ഞയുമെടുത്തു

ശുചീകരണത്തിന്‍റെ ഭാഗമായി താൻ പഠിച്ച തിരുവന്തപുരം മോഡൽ സ്കൂളിലും മോഹൻലാൽ ശുചികരണത്തിൽ പങ്കുചേർന്നു. പരിപാടിയുടെ ഭാഗമായി ഏവരും പ്രതിജ്ഞയുമെടുത്തു.

ഫാൻസ് അസോസിയേഷന്‍റെ 90ലധികം യൂണിറ്റുകളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News