ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ട 30 ഓളം പേര്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.
വേങ്ങര ടൗണിലും പരിസര പ്രദേശങ്ങളിലും ഉള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന 30 ഓളം പേരാണ് സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് പ്രവര്‍ത്തകര്‍ ലീഗില്‍ നിന്നും രാജിവെച്ചിരിക്കുന്നത്.
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി.പി. ബഷീറിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം. സി പി ഐ എംസംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ രാജി വെച്ചവരെ സ്വീകരിച്ചു.
Get real time update about this post categories directly on your device, subscribe now.