പുണെയിലെ മലയാളി വീട്ടമ്മയുടെ കൊലപാതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

മുംബൈ: പൂനെയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി വീട്ടമ്മയുടെ ഘാതകരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത് .

ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് സംഭവം അന്വേഷിക്കുന്നത്. ഹൌസിങ് കോംപ്ലക്സിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്ന സമയത്തു ഇവിടെ വന്നു പോയ അജ്ഞാതരായ രണ്ടു പേരെ പോലീസ് സംശയിക്കുന്നത് .

ദുരൂഹ സാഹചര്യം

പൂനയില്‍ വിശ്രാന്തവാടി ഭൈരവനഗറിലെ അംബെ നഗരിയിൽ വർഷങ്ങളായി താമസിക്കുന്ന രാധാ മാധവനെയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

65 വയസ്സുകാരിയായ രാധാ മാധവന്‍ ചെങ്ങനാശ്ശേരി സ്വദേശിയാണ്. മിലിട്ടറിയിൽ സിവിലിയൻ ഉദ്യോഗസ്ഥയായിരുന്ന ഇവർ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭർത്താവു മാധവൻ രണ്ടു വർഷം മുൻപ് ഹൃദൃയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു. മക്കള്‍ രണ്ടു പേർ പൂനെയിൽ തന്നെ വേറെ വീട്ടിലാണ് താമസം. മകളുടെ ഭർത്താവു പഞ്ചാബ് സ്വദേശിയാണ്.

രാധാ മാധവന്‍ നായരെ ശനിയാഴ്ച രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ അജ്ഞാതർ വീട്ടിൽ കയറി കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം .

മോഷണമാണോയെന്നതിന് സ്ഥിരീകരണമായിട്ടില്ല

മാലയും കൈയ്യിലെ വളയും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മോഷണമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

കുറെ വർഷങ്ങളായി പൂനെയിൽ താമസിക്കുന്ന രാധാ മാധവൻ പൊതുവെ ആരുമായും സമ്പർക്കം പുലർത്താത്ത പ്രാകൃതമായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. ഇത് കൊലപാതകി അടുത്ത പരിചയക്കാർ ആണെന്ന സംശയത്തിനു ബലം കൂട്ടുന്നു.

രാത്രി 9 മണിക്ക് മകൾ അമ്മക്ക് ഫോൺ ചെയ്തപ്പോൾ പ്രതികരണം ഇല്ലാത്തതിനാൽ പൂനെയിൽ തന്നെ താമസിക്കുന്ന മകനെ വിവരം അറിയിക്കുകയായിരുന്നു.

മകൻ ഫ്ലാറ്റിൽ എത്തി ലോക്ക് തുറപ്പിച്ചു കയറിയപ്പോഴാണ് രാധാ മാധവനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

രണ്ടു ദിവസത്തിനകം കുറ്റവാളിയെ കണ്ടു പിടിക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൂനെയിൽ സംസ്കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News