കുടെക്കിടന്നതെല്ലാം ബന്ധുക്കള്‍; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; മനസ്സ് തുറന്ന് ഷക്കീല

“ഞാന്‍ ചെയ്തത് അഭിനയമായിരുന്നു,അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ല. ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് .അവരുടെ കൂടെയാണു ബെഡ്റൂം സീന്‍ ചെയ്തിരുന്നത്.

എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അഭിനയിച്ചത്.

അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. ഞാനൊരു മുസ്ലീമാണ് .അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് ” ഷക്കില പറയുന്നു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഒരു കാലത്ത് തെന്നിന്ത്യയിലെ മാദകറാണിയായിരുന്ന ഷക്കീല . കഷ്ടപ്പെട്ടുണ്ടാക്കിയ പണമത്രയും അമ്മയും സഹോദരിയും ചേര്‍ന്ന് കൈക്കലാക്കി.

വാടക വീട്ടില്‍ താമസം

ഒടുവില്‍ ചേച്ചിയുടെ മകളുടെ വിവാഹ വേദിയില്‍ നിന്നു വരെ ഷക്കീലയെ പുറത്താക്കി.കുടുംബം പുറത്താക്കിയതോടെ ഷക്കീല ഇപ്പോള്‍ ഒരു വാടക വീട്ടിലാണ് താമസം.
സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.

ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം വന്‍ വിജയമായിരുന്നു.
ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി.

തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here