അംബാനി പണിപറ്റിച്ചു; ജിയോ സിം ഉപയോഗിക്കുന്നവരെ; നിങ്ങള്‍ക്കിനി അണ്‍ലിമിറ്റഡ് ഫ്രീ കോള്‍ ഉണ്ടാകില്ല

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു ജിയോ കൊണ്ടുവന്നത്. ഒരു കോളിന് ഒരു രൂപയിലധികം മുന്‍നിര ടെലികോം കമ്പനികള്‍ ഈടാക്കിയിരുന്ന കാലത്താണ് സൗജന്യങ്ങളുമായി ജിയോ എത്തിയത്.

ഇതോടെ മറ്റ് കമ്പനികളും ഫോണ്‍ കോളുകള്‍ അണ്‍ലിമിറ്റഡ് ഫ്രീയാക്കാന്‍ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ ജിയോയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഉപഭോക്താക്കള്‍ക്ക് അത്ര സുഖമുള്ളതല്ല.

നിയന്ത്രണം ഏര്‍പ്പെടുത്തും

സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ് ജിയോ. ഉപഭോക്താക്കള്‍ സേവനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം.

പരമാവധി 300 മിനിറ്റ് മാത്രമാകും ദിവസേനയുള്ള സൗജന്യം. തീരുമാനം ഉടനടി നടപ്പിലാക്കുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here