താജ്മഹലിനോടും യോഗി സര്‍ക്കാരിന് അസഹിഷ്ണുത; ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് യുപി സര്‍ക്കാര്‍ ഒഴിവാക്കി

ലഖ്‌നൗ; ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനോടും യോഗി സര്‍ക്കാരിന് അസഹിഷ്ണുത. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ടുറിസ്റ്റ് പട്ടികയില്‍ നിന്ന് താജ്മഹലിനെ യുപി സര്‍ക്കാര്‍ ഒഴിവാക്കി.

വിദേശ വിനോദ സഞ്ചാരികള്‍

വിദേശികളായ വിനോദ സഞ്ചാരികളുടെ ഇന്ത്യയിലെ ഏറ്റവും പ്രീയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അഗ്രയിലെ താജ്മഹല്‍. 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഇവിടെ എത്താറുള്ളത്.

മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ താജ്മഹല്‍. പ്രണയത്തിന്റെ അനശ്വര സ്മാരകമായാണ് താജിനെ ലോകം വാഴ്ത്തുന്നത്.

നേരത്തെ ഇന്ത്യന്‍ സംസ്കാരവുമായി താജ്മഹലിന് ബന്ധമൊന്നുമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താജിനെ പട്ടികയില്‍ നിന്ന് ഒ‍ഴിവാക്കിയിരിക്കുന്നത്.

ഗംഗാ ആരതിയാണ് യു പി സര്‍ക്കാര്‍ പുറത്തുവിട്ട ബുക്ക് ലെറ്റിന്‍റെ കവര്‍ ചിത്രമെന്നത് യോഗിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here