ഉദ്ദേശിച്ച അജണ്ട കേരളത്തില്‍ നടപ്പാകുന്നില്ലെന്ന വിഷമമാണ് ആ പ്രസ്താവനകള്‍ക്ക് പിന്നില്‍; ജാവദേക്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി

ദില്ലി: സിപിഐഎമ്മുകാര്‍ നക്‌സലുകളെ പോലെ അക്രമം നടത്തുന്നുവെന്ന പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

 കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത് ശരിയല്ല. എന്താണ് വസ്തുത എന്ന് മനസിലാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടു.

ആര്‍എസ്എസിന് അകത്തുള്ളവര്‍ ഏതു പദവിയില്‍ ഇരുന്നാലും ആര്‍എസ്എസിന്റെ ആശയങ്ങള്‍ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ദേശിച്ച അജണ്ട കേരളത്തില്‍ നടപ്പാകുന്നില്ല എന്ന വിഷമമാണ് ഈ പ്രസ്താവനകള്‍ക്ക് പിന്നില്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News