വിപണിയില്‍ തിരിച്ചടി; ഹോണ്ട 2 ബൈക്കുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ വാഹനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ആക്ടിവ പോലുള്ള വാഹനങ്ങള്‍ തീര്‍ത്ത തരംഗം ഇപ്പോഴും തുടരുകയാണ്.

അതിനിടയിലാണ് രണ്ട് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഹോണ്ട തീരുമാനിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചു

CBR 150R, CBR 250R എന്നീ രണ്ടു മോഡലുകളുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായാണ് വ്യക്തമാകുന്നത്. ഈ വര്‍ഷം മാര്‍ച്ചിന് ശേഷം ഈ രണ്ടു മോഡലുകളുടെയും ഒരൊറ്റ യൂണിറ്റ് പോലും കമ്പനി നിര്‍മിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയുടെ ഇന്ത്യന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും CBR 150R, CBR 250R എന്നീ വാഹനങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here