ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ കുച്ച് കുച്ച് ഹൊതാ ഹേ താരങ്ങള്‍ ഒന്നിച്ചു; ചിത്രം പുറത്ത് വിട്ട് ഷാരൂഖ്

മുംബൈ: ഇന്ത്യന്‍ സിനിമയില്‍ വന്‍ വിജയമാണ് ഷാരൂഖ് ചിത്രം കുച്ച് കുച്ച് ഹൊതാ ഹേ സ്വന്തമാക്കിയത്. മനോഹരമായ ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഷാരുഖിനൊപ്പം കാജോളും റാണി മുഖര്‍ജിയുമാണ് വേഷമിട്ടത്.

രാഹുലും ടീനയും അഞ്ജലിയും

വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുലും ടീനയും അഞ്ജലിയും വീണ്ടും ഒന്നിച്ചു. മൂവരും കൂടിയുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ബോളിവുഡില്‍ വൈറലായികൊണ്ടിരിക്കുന്നത്.ഷാരുഖ് ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.

കാജോളിനും റാണി മുഖര്‍ജിക്കുമൊപ്പമുള്ള ഒരു സെല്‍ഫിയും കരിഷ്മ കപൂര്‍, ശ്രീദേവി, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പമുള്ള മറ്റൊരു സെല്‍ഫിയുമാണ് കിംഗ് ഖാന്‍ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here