ആര്‍എസ്എസ് ഇടതുപക്ഷത്തെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് സിപിഐഎം; ഭീഷണികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടണം

ദില്ലി: ആര്‍എസ്എസ് ഇടതുപക്ഷത്തെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ കടന്നാക്രമിച്ചു കൊണ്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗം ഇക്കാര്യം അടിവരയിടുന്നതാണെന്നും പിബി ചൂണ്ടിക്കാട്ടി.

മോഹന്‍ ഭഗവതിന്റെ പ്രസംഗം ഇതിന്റെ ഭാഗം

സിപിഐഎമ്മിനെയും ഇടതു പക്ഷത്തെയും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആര്‍എസ്എസ് നടത്തുന്നത്. മോഹന്‍ ഭഗവതിന്റെ പ്രസംഗത്തില്‍ കേരളത്തെയും ബംഗാളിനെയും മോശമായി ചിത്രീകരിച്ചത് ഇതിന്റെ ഭാഗമാണെന്നും പിബി വ്യക്തമാക്കി.

സംഘപരിവാര്‍ സംഘടനകള്‍ പുരോഗമന ചിന്താഗതിക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാക്കുന്ന ഭീഷണികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടണമെന്നും പിബി ആഹ്വാനം ചെയ്തു.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം അത്യന്തം പലപനീയമാണ്. ഉത്തരവാദിയായ വൈസ് ചാന്‍സിലറെ ഉടന്‍ പുറത്താക്കുകയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും വേണമെന്നും പിബി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചു കോണ്ടിരിക്കുന്നതിന് ന്യായീകരണമില്ലെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ പോളിറ്റ് ബ്യൂറോ തയ്യാറാക്കി.

ഈ മാസം 14 മുതല്‍ 16 വരെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ പിബി തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News