കോണ്‍ഗ്രസ് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കില്ല; തീരുമാനവുമായി മുസ്ലിംലീഗ്

മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ കുടിവെള്ള പദ്ധതിയില്‍നിന്ന് പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിംലീഗുകാര്‍ കോണ്‍ഗ്രസ് കുടുംബങ്ങളെ തഴഞ്ഞെന്ന് പരാതി. കോണ്‍ഗ്രസ് അംഗങ്ങളുള്ള മൂന്ന് വാര്‍ഡുകള്‍ ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണമംഗലത്തെ യുഡിഎഫിലെ ഭിന്നത ഇതോടെ രൂക്ഷമായി.

24 കോടിയുടെ കുടിവെള്ള പദ്ധതി

24 കോടിയുടെ കുടിവെള്ള പദ്ധതിയാണിത്. 14 കോടി ചെലവില്‍ സംഭരണി നിര്‍മിച്ചു. 10 കോടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പക്ഷെ പഞ്ചായത്തിലെ കുടിവെള്ളം രൂക്ഷമായി നേരിടുന്ന മേമാട്ടുപാറ തീണ്ടേക്കാട് ഭാഗത്തേക്ക് മാത്രം കുടിവെള്ളമില്ല.

കാരണം ഇവിടെയേറെയും കോണ്‍ഗ്രസ് അനുഭാവികളും കുടുംബങ്ങളുമാണ്. അവര്‍ക്ക് കുടിവെള്ളം നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിംലീഗ് തീരുമാനിച്ചു.

കോണ്‍ഗ്രസും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ നില്‍ക്കുന്ന കണ്ണമംഗലം പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ 11ലും ലീഗ് പ്രതിനിധികളാണ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാചയപ്പെട്ടതിന്റെ കാരണങ്ങളില്‍ ഈ കുടിവെള്ള പദ്ധതിയുമുണ്ട്.

കുടിവെള്ളം നിഷേധിക്കുന്ന മുസ്ലിം ലീഗിന് വോട്ടുചെയ്യാന്‍ പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല എന്നതാണ് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News