കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രതി മുന്‍പും പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; ഇക്കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു

കൊല്ലം: കൊല്ലത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രതി രാജേഷ് മുന്‍പ് പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.

അത് മറച്ചു വച്ചതുകൊണ്ടാണ് കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്

ഈ വിവരം പ്രതിയുടെ ഭാര്യയ്ക്ക് അറിയാമായിരുന്നിട്ടും അത് മറച്ചു വച്ചതുകൊണ്ടാണ് തന്റെ കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടതെന്നും നീതി കിട്ടും വരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കുട്ടിയുടെ പിതാവ് പീപ്പിള്‍ ടിവിയോടു പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് ശേഷവും രാജേഷിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കുടുംബം സ്വീകരിക്കുന്നതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴി സമിതി രേഖപ്പെടുത്തി. ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഓഫീസറും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News