പൃഥ്വി രാജ്, ദുല്‍ഖര്‍, നിവിന്‍ ആരാകും പിന്‍ഗാമി; ഒടുവില്‍ മോഹന്‍ലാലിനോടും ആ ചോദ്യമെത്തി; ലാലേട്ടന്റെ തകര്‍പ്പന്‍ ഉത്തരം ബമ്പര്‍ ഹിറ്റ്

മലയാള സിനിമ എക്കാലത്തും താരസമ്പന്നമാണ്. കഴിഞ്ഞ നാല് ദശകങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാള വെള്ളിത്തിരയിലെ താരരാജാക്കന്‍മാര്‍.

യുവതാരങ്ങളാല്‍ സമ്പന്നമായ വെള്ളിത്തിര

ഇവര്‍ക്ക് ശേഷം ആരാകും മെഗാതാരങ്ങളാകുകയെന്നത് ഏറെക്കാലമായുള്ള മലയാളികളുടെ സംശയമാണ്. ഇന്ന് യുവതാരങ്ങളാല്‍ സമ്പന്നമാണ് മലയാള സിനിമ. പൃഥ്വി രാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ജയസൂര്യ, ആസിഫ് അലി, ടോവിനോ തുടങ്ങിയവരെല്ലാം കളം പിടിച്ചുകഴിഞ്ഞു.

പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമുമെല്ലാം അരങ്ങില്‍ വിസമയം തീര്‍ക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. ഇതിനിടയിലാണ് സാക്ഷാല്‍ മോഹന്‍ലാലിനോട് ആരാധകര്‍ കാത്തിരുന്ന ആ ചോദ്യമെത്തിയത്.

മീരാനന്ദന്‍റെ ചോദ്യം

പ്രമുഖ സ്വകാര്യ ചാനലിലെ പരിപാടിക്കിടെ നടി മീരാനന്ദനാണ് ലാലേട്ടനോട് ആ ചോദ്യം ചോദിച്ചത്. ആരാകും ലാലേട്ടന്റെ ശരിക്കുള്ള പിന്‍ഗാമിയെന്നതായിരുന്നു മീരയ്ക്ക് അറിയേണ്ടിയിരുന്നത്.

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിയ്ക്കും പിന്‍ഗാമി എന്ന് മീര ചോദിച്ചപ്പോള്‍ തന്ത്രപരമായി തകര്‍പ്പന്‍ മറുപടിയാണ് ലാലേട്ടന്‍ നല്‍കിയത്.

‘ദുല്‍ഖര്‍ രാജ് പോളി’

‘ദുല്‍ഖര്‍ രാജ് പോളി’ എന്നായിരുന്നു താരരാജാവിന്റെ ഉത്തരം. എല്ലാവരും നമ്മുടെ കുട്ടികളല്ലേ. എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം എന്നും പ്രിയനടന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണ് ലാലേട്ടന്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ലാലേട്ടന്റെ ഉത്തരം.

‘ദുല്‍ഖര്‍ രാജ് പോളി’ എന്ന ഉത്തരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മൂവരുടേയും ആരാധകര്‍ ഒന്നടങ്കം ഇത് ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here