വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് മോദിസര്‍ക്കാര്‍

ദില്ലി: വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവില വര്‍ധിക്കുന്നതോടെ വിമാനയാത്രാ ടിക്കറ്റ് നിരക്കുയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

ഈ വര്‍ഷം ഓഗസ്റ്റിന് ശേഷം ഇത് മൂന്നാം തവണയാണ് വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ കണക്ക് പ്രകാരം ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് ആറ് ശതമാനം വില വര്‍ധിപ്പിച്ചു.

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസം ഇന്ധനവിലയില്‍ ഉണ്ടാകും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് പുതിയ ഇന്ധവില നിലവില്‍ വരുന്നതോടെ ദില്ലിയില്‍ കിലോ ലിറ്റററിന് 50,020 രൂപയായിരുന്ന സ്ഥാനത്ത് 53,045 രൂപയായാണ് വര്‍ധിക്കുക.

കഴിഞ്ഞ സെപ്തംബറില്‍ ഇന്ധനവിലയില്‍ 1,910 രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ വില വര്‍ധനവിനെതിലെ പ്രതിഷേധവും ശക്തമാകുകയാണ്.

2018 മാര്‍ച്ചോടെ സബ്‌സീഡി പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ പാചകവാതകത്തിനും ഗണ്യമായി വില കൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel