അണ്ടര്‍ 17 ലോകകപ്പ് :ഇന്ത്യക്കിത് കന്നിലോകകപ്പ്

അണ്ടര്‍ 17 ലോകകപ്പ് ആവേശത്തിലേക്ക് ഇന്ത്യ എത്തിച്ചേരുമ്പോള്‍ പരിചിതരും പുതുമുഖങ്ങളുമുണ്ട് പന്തുതട്ടാന്‍. ഇന്ത്യ, ന്യൂ കാലിഡോണിയ, നൈജര്‍ എന്നീ ടീമുകള്‍ക്ക് എത്തുന്നത് കന്നിലോകകപ്പിനാണ്.

ആതിഥേയര്‍ എന്ന നിലയിലാണ് ഇന്ത്യ ആദ്യ ലോകകപ്പിനിറങ്ങുന്നതെങ്കില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറും ഓഷ്യാനിയ ഗ്രൂപ്പില്‍നിന്നുള്ള ന്യൂകാലിഡോണിയയും യോഗ്യതാ മത്സരം കളിച്ച് യോഗ്യത തെളിയിച്ച് തന്നെ വന്നവരാണ്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മേല്‍വിലാസം കുറിക്കാനുള്ള പോരാട്ടം കൂടിയാണ് പുതുമുഖങ്ങള്‍ക്ക് ഈ ലോകകപ്പ്. ഒഷാനിയന്‍ മേഖലയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് ന്യൂ കാലിഡോണിയ കൗമാരപ്പോരിനെത്തുന്നത്.

2003ല്‍ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും നൈജര്‍ അന്ന് പിന്‍മാറുകയായിരുന്നു.
പിന്നീട് 2009ല്‍ ലോകകപ്പില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട നൈജറിന്റെ കരുത്ത് തെളിയിക്കാനുള്ള തിരിച്ചുവരവ് കൂടിയാണവര്‍ക്കീ കന്നിലോകകപ്പ്.

രണ്ടാം ലോകകപ്പിനിറങ്ങുന്ന ഇറാഖ്, മൂന്നാം ലോകകപ്പിനെത്തുന്ന തുര്‍ക്കി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഇംഗ്ലണ്ട്, ചിലി, പാരഗ്വായ്, ഇറാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ഇത് നാലാം ലോകകപ്പാണ്.ഫുട്ബോളിലെ കൗമാര രാജകുമാരന്മാരുടെ തേരോട്ടങ്ങള്‍ക്ക് ഇനി ദിവസംങ്ങള്‍ മാത്രം.

ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ വിരുന്നെത്തിയ ഒരു ലോക മാമാങ്കത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here