കാല്‍പ്പന്തുകളി ആവേശത്തില്‍ കൊച്ചിയും കുട്ടികളും; ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ച് ബാലസംഘം

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് കേളികൊട്ടുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തുടനീളം ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ച് ബാലസംഘം. ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച മത്സരത്തില്‍ ആവേശത്തോടെയാണ് കൊച്ചുകുട്ടികള്‍ പങ്കെടുത്തത്.

ഫിഫ ലോകകപ്പിന്റെ ആരവത്തിന് കൊച്ചി വേദിയാകുന്‌പോള്‍, ഉള്‍ഗ്രാമങ്ങളിലെ മൈതാനങ്ങള്‍ പോലും ആവേശലഹരിയിലായിക്കഴിഞ്ഞു.

കേരളം വണ്‍ മില്യണ്‍ ഗോളടിച്ച് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊച്ചുകുട്ടികളും കാല്‍പ്പന്തുകളിയുടെ ഭാഗമായി. ബാലസംഘത്തിന്റ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തുടനീളം പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്.

1000ത്തോളം കേന്ദ്രങ്ങളിലായിരുന്നു 17 വയസ്സുവരെയുളള കുട്ടികളെ ഉള്‍പ്പെടുത്തിയുളള മത്സരം. ലോകകപ്പിന്റെ പ്രചരണാര്‍ത്ഥമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി എം ദിഷ്ണ പ്രസാദ് പറഞ്ഞു.

സ്വന്തം നാട്ടില്‍ ലോകകപ്പ് മത്സരം എത്തുന്നതിന്റെ ആവേശത്തിലാണ് കുട്ടികള്‍. തങ്ങള്‍ ആരാധിക്കുന്ന ടീമുകള്‍ കൊച്ചിയുടെ മണ്ണിലെത്തുന്‌പോള്‍ അവരും ഉത്സവ ലഹരിയിലാണ്.

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, കൊച്ചി മാത്രമല്ല, കേരളം മുഴുവന്‍ കാല്‍പ്പന്തിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ഇനി ഒരു ഫ്രീ ക്വിക്കിന്റെ അകലം മാത്രം മതി ആവേശം അലതല്ലാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News