വീണ്ടും ഭീകരാക്രമണം; നാല് ജവാന്‍മാര്‍ക്ക് പരിക്ക്; ഒരു ഭീകരനെ വധിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ മുഹമ്മദ്

ശ്രീനഗര്‍ : ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക് .പുലര്‍ച്ചെ 4.30 ഓടെ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്ത്‌വച്ചായിരുന്നു ആക്രമണം.

നാലു പേരടങ്ങിയ ഭീകര സംഘം ക്യാമ്പിലേക്ക് ഇടിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. തുടന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ ത്തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള പാത അടച്ചു.

പ്രദേശം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനിക വിമാനത്താവളവും ഇവിടെത്തന്നെയായതിനാല്‍ പ്രദേശം കനത്ത നിരീക്ഷണത്തിലാണ.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here