ദളിതര്‍ക്ക് നല്ല മദ്യം കഴിക്കണമെങ്കില്‍ സൈന്യത്തില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി; പരാമര്‍ശം വിവാദമാകുന്നു

പുണെ: ദളിതര്‍ക്ക് നല്ല മദ്യം കഴിക്കണമെങ്കില്‍ സൈന്യത്തില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി. ദളിതര്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ നാടന്‍മദ്യത്തിനുപകരം റം കഴിക്കാം. കേന്ദ്ര സാമൂഹികവകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെയുടേതാണ് ഉപദേശം.

സേനയില്‍ ദളിതര്‍ക്ക് കൂടുതല്‍ സംവരണം വേണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യത്തെക്കുറിച്ച് പുണെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടാളത്തില്‍ ചേര്‍ന്നാല്‍ മദ്യത്തിനുപുറമേ നല്ലഭക്ഷണവും ഉയര്‍ന്ന ശമ്പളവും ദളിത് യുവാക്കള്‍ക്ക് ലഭ്യമാകുമെന്ന് മന്ത്രി രാംദാസ് അതാവ്‌ലെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News