ബോധം മറയുമ്പോഴും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റ്; വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊല്‍ക്കത്ത: ബോധം മറയുമ്പോഴും നൂറുക്കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റ്. പശ്ചിമബംഗാളിലെ ദയിന്‍ഹാട്ടിലാണ് സംഭവം.

ഹൗറയില്‍നിന്ന് കാത്വയിലേയ്ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രയിന്‍ ഓടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. ബോധം മറയുംമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു.

ദയിന്‍ഹാട്ട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം . ട്രാക്ക് മാറുന്നതിനായി വേഗത കുറച്ച സമയത്താണ് തീവണ്ടിയുടെ ഡ്രൈവറായ ഹല്‍ദാറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.

ഡ്രൈവര്‍ കുഴഞ്ഞുവീഴുന്നത് കണ്ട ചിലരും യാത്രക്കാരും ഓടിക്കൂടുകയും ഹല്‍ദാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.

നിയന്ത്രിക്കാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ തനിയെ നില്‍ക്കുന്നതിനുള്ള സംവിധാനമാണിത്. ഈ സ്വിച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് തീവണ്ടി തനിയെ നില്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here