കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള വാക്‌സിനുകളെ എതിര്‍ക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

കൊച്ചി : മീസില്‍സ് റുബെല്ല പ്രതിരോധ വാക്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എം എല്‍ എ, കൊച്ചി മേയര്‍ സൗമിനി ജയിന്‍, പി.രാജീവ് അടക്കമുള്ളവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള യുടെ മകള്‍ക്ക് ആദ്യ വാക്‌സിന്‍ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.

വാക്‌സിനേഷനെതിരെ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള വാക്‌സിനുകളെ എതിര്‍ക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്‍.

കാലം മാറുന്നതനുസരിച്ച് കൈവരിക്കുന്ന പുരോഗതികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത്. ഇത് വലിയ അപകടം വരുത്തി വയ്ക്കുമെന്നും പിണറായി പറഞ്ഞു

നവംബര്‍ 3 വരെ നടക്കുന്ന പ്രതിരോധ ദൗത്യത്തിലൂടെ 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. 9 മാസം മുതല്‍ 15 വയസ് വരെയുളള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് 74,000 ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹ്യാരോഗ്യ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് വാക്‌സിന്‍ നല്‍കുന്നത്.

2020 ഓടെ മീസില്‍സ് റുബെല്ല നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹത്തായ പ്രതിരോധ ദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News