ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി അല്‍പ്പസമയത്തിനകം; താരം പുറത്തിറങ്ങുമോ; സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ആഴ്ച ഇരുഭാഗത്തിന്റെയും വാദം കഴിഞ്ഞിരുന്നു.

സോപാധിക ജാമ്യം ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമാകും കോടതി കേസ് പരിഗണിക്കുക.

സാക്ഷികളെ സ്വാധീനിക്കും

ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. കൂടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും രണ്ടുതവണ നല്‍കിയിരുന്നു. നാലുപ്രാവശ്യവും ജാമ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധിപറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News