24 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അവകാശം; ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായ ഇടപെടല്‍

ദില്ലി: ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക നിരീക്ഷണം. തീരുമാനമെടുക്കാനുള്ള സ്വാതന്ത്യവും അവകാശവും ഹാദിയക്കുണ്ടെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമുള്ളതല്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ചൂണ്ടികാട്ടി.

ഹാദിയക്ക് സംരക്ഷണം നല്‍കും

ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷകനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയും പരമോന്നത കോടതി പരാമര്‍ശമുണ്ട്. ഹൈക്കോടതിക്ക് അതിനുള്ള അധികാരമുണ്ടോയെന്ന ചോദ്യമാണ് ഉന്നയിച്ചത്.

കേസില്‍ എന്‍ ഐ എ അന്വേഷണം വേണമോയെന്ന കാര്യവും പരിശോധിക്കും. കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് അനുവാദവും നല്‍കിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണക്കിവേയാണ് കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജെഹാന്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

അതിനിടെ കോടതി ഉത്തരവ് പ്രകാരം കേസില്‍ എന്‍ഐഎ അന്വേഷണവും നടക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും സുപ്രീംകോടതി വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News