ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ്; വടക്കന്‍ കായികകരുത്തുമായ് കുരുന്നുകള്‍ ഇന്നിറങ്ങും; മഴ വില്ലനായെത്തുമോ എന്ന ആശങ്ക ബാക്കി

കൊച്ചി :ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസിന് ഇന്ന് കണ്ണൂരില്‍ ഇന്ന് തുടക്കമാവും. തൃശൂര്‍, പാലക്കാട് ,കണ്ണൂര്‍ ,മലപ്പുറം, കോഴിക്കോട് വയനാട്,കാസര്‍ഗോഡ് ജില്ലകളിലെ കായികതാരങ്ങളാണ് അങ്കത്തട്ടിലിറങ്ങുക.

17 ,19 വയസ്സിന് താഴെയുള്ള ആണ്‍ പെണ്‍ വിഭാഗങ്ങലിലെ മത്സരങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്.14 വയസ്സില്‍ താഴെയുള്ളവരുടെ ചെസ്സ് ്ഷട്ടില്‍ ടൂര്‍ണമെന്റുകളും നടക്കും.മല്‍സരങ്ങള്‍ 5ന് അവസാനിക്കും.

മല്‍സരങ്ങള്‍ 5ന് അവസാനിക്കും

ഏഴ് ജില്ലകളില്‍ നിന്നായി 3700 കായികതാരങ്ങളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.രുക്കങ്ങളെല്ലാം പൂര്‍ത്തിയായോങ്കിലും മഴ ചതിക്കുമോ എന്ന ആശങ്ക സംഘാടകരെ വിട്ടൊഴിയുന്നില്ല.

ചെസ്സ് അടക്കമുള്ള ഇനങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയെങ്കിലും ക്രിക്കറ്റ്,ബോള്‍ ബാറ്റ് മിന്റണ് എന്നിവയില്‍ ആശങ്ക ബാക്കിയാവുകയാണ്.

സംസ്ഥാനസ്‌കൂള്‍ ഗെയിംസിനെ പ്രതിനിധീകരിക്കാന്‍ വാശിയേറിയ പോരാട്ടമാവും കണ്ണൂരില്‍ നടക്കുക.ആകടമ്പയും കടന്ന് ആരൊക്കെ ദേശീയതലത്തിലെത്തുമെന്നും മല്‍സരങ്ങല്‍ കഴിഞ്ഞാല്‍ വിലയിരുത്താം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here