ചാലക്കുടി കൊലപാതകം; അഡ്വ ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; വിശദാംശങ്ങള്‍ പുറത്ത്

ചാലക്കുടി: ചാലക്കുടി കൊലപാതകവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. രാമന്‍പിള്ള വഴിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന തരത്തിലുള്ള സൂചനകളാണ് നേരത്തെ പുറത്തുവന്നത്. അഡ്വ. ഉദയഭാനു കൊല്ലപ്പട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ പലതവണ പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉദയഭാനുവിന്‍റെ വധഭീഷണി

ഉദയഭാനുവില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയെ സമീപിക്കുകയും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.അതേസമയം രാജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ തുക തിരിച്ച് ലഭിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News