സിപിഐഎമ്മില്‍ ചേര്‍ന്ന് ആര്‍ എസ് എസ് മുന്‍ മണ്ഡലം സഹകാര്യവാഹകിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

നാദാപുരം:വളയത്ത് ആര്‍ എസ് എസ് മുന്‍ മണ്ഡലം സഹകാര്യവാഹകിന്റെ വീടിന് നേരെ ബോംബേറ്. പുതിയകുളങ്ങര അശോകന്റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ബേംബേറുണ്ടായത്.

ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ബോബേറിന് പിന്നിലെന്ന് സംശയിക്കുന്നതായി അശോകന്‍ പറഞ്ഞു. ഇയാള്‍ ഒരുമാസമായി സി പി ഐ(എം) മുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.

രാത്രി ഒന്‍പതരയോടെയാണ് ആര്‍ എസ് എസ് വളയം മുന്‍ സഹകാര്യവാഹക് ആയിരുന്ന അശോകന്റെ വീടിന് നേരെ ബോംബേറ് നടന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ വീണ ബോംബ് ഉഗ്ര സ്ഫോടനത്തോടെ പൊട്ടി.

മേല്‍ക്കൂരയിലെ ഓടും കഴുക്കോലും ചിതറിയ നിലയിലാണ്. സംഭവം നടക്കുമ്പോള്‍ അശോകനും ഭാര്യയും രണ്ട മക്കളും പ്രായമായ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ കിടന്ന മുറിയുടെ മേല്‍ക്കൂരയിലാണ് ബോംബ് വീണ് പൊട്ടിയത്. എന്നാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരില്‍ ഒരുമാസം മുമ്പാണ് അശോകന്‍ ആര്‍ എസ് എസ് വിട്ടത്.

തുടര്‍ന്ന് സി പി ഐ (എം) മുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബോംബേറിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാവാമെന്ന് അശോകന്‍ പറയുന്നു.

സംഭവമറിഞ്ഞ് വളയം എസ് ഐ യും സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട. രാഷ്ട്രീയ വിരോധമാവാം ബോംബേറില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

അന്വേഷണം നടന്നുവരികയാണെന്ന് വളയം എസ് ഐ ബിനുലാല്‍ അറിയിച്ചു. വിശദമായ മൊഴിയെടുക്കാന്‍ അശോകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News