
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദിയെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്ന സുഷമ സ്വരാജിന്റെ പരമാര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് ഖ്വാജയുടെ പ്രതികരണം.
ആര്‍ എസ് എസ് എന്ന ഭീകരസംഘടന
ഒരു ഭീകരനാണ് ഇന്ത്യ ഭരിക്കുന്നത്. ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്‌ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ ഇപ്പോഴുമുണ്ട്.
മോദിയെ നിര്‍ത്തി ഭീകര സംഘടനയായ ആര്‍എസ്എസ് ആണ് ഇന്ത്യയുടെ ഭരണം നടത്തുന്നതെന്നും പാക് മന്ത്രി പറഞ്ഞു.
പാക്കിസ്ഥാന്‍ സ്വകാര്യ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക് എന്ന പരിപാടിയ്ക്കിടെയാണ് പാക് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here