വരൂ , ഇലകള്‍ പച്ച ഡൗണ്‍ലോഡ് ചെയ്യാം

അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷും മലയാളവും എഴുതാം. പറഞ്ഞുവരുന്നത് ഒരു മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചാണ്.

ഭാഷാപഠനത്തില്‍ വിഷമം നേരിടുന്ന കുട്ടികള്‍ക്കായി കോഴിക്കോട്ടെ അസമ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇലകള്‍ പച്ച എന്ന പേരില്‍ പുതിയ ആപ്പ് രൂപപ്പെടുത്തിയത്.

പഠനം രസകരമാക്കാനുള്ള ഈ ആപ്പിനു പിന്നില്‍ എന്‍.ഐ.ടി കാലിക്കറ്റില്‍ നിന്ന് പുറത്തിറങ്ങിയ ഒരു കൂട്ടം എന്‍ജിനീയര്‍മാരാണ്
എല്‍കെ.ജി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യംവച്ചാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

സ്‌പെല്ലിങ് മന:പാഠമാക്കുന്ന രീതിക്കുപകരമായി ഭാഷയുടെ യുക്തിയും, ശബ്ദവുമനുസരിച്ചുള്ള നിയമങ്ങളും പഠിപ്പിക്കുകയാണ് ഇലകള്‍ പച്ച. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഇലകള്‍ പച്ച ഡൗണ്‍ലോഡ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News