കൊല്ലത്ത് വീണ്ടും ക്രൂരത; അമ്മയുടെ സംരക്ഷകന്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതി അറസ്റ്റില്‍

കൊല്ലം: കൊല്ലം കൊറ്റങ്കരയില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ശരീരമാസകലം പൊള്ളലേല്‍പ്പിക്കുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കുട്ടിയുടെ അമ്മയെ സംരക്ഷിച്ചുവന്ന യുവാവാണ് അതി ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചത് . കൊല്ലം പള്ളിമുക്ക് സ്വദേശി ആശിക്കിനെ കുണ്ടറ പോലീസ് പിടികൂടി.

കൊറ്റങ്കര കോളശ്ശേരിവാർഡില്‍ മുണ്ടഞ്ചിറയിലാണ് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ പൈശാചികമായി പീഡിപ്പിച്ചത്.

ക്രൂരമര്‍ദ്ദനം

അനുസരണകാണിക്കാത്തതിന് ആശിക്ക് കുഞ്ഞിനെ സിഗററ്റ് ലൈറ്റർ കൊണ്ട് പൊള്ളിക്കുകയും ശരീരമാസകലം വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മ പോലീസിന് മൊ‍ഴി നല്‍കി.

പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റു.

അമ്മ ജോലിക്കു പോയ സമയത്ത് കുട്ടി അസാധാരണമായി കരഞ്ഞതിനെ തുടർന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് വാർഡ് മെമ്പർ സിദ്ദിഖ് വീട്ടിലെത്തി അന്വേഷിച്ചപ്പോ‍ഴാണ്കുട്ടി ആശിക്കിന്റെ മർദ്ദനമേറ്റ് തളർന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്.

തുടർന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും .ആശിക്കിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒന്നര വർഷം മുമ്പ് സ്നേഹിച്ച് വിവാഹം ക‍ഴിച്ച ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ആശിക്കിന്റെ കുടുമ്പത്തിനൊപ്പം യുവതിയും ഒറ്റമുറിയില്‍ താമസിച്ചു വരികയായിരുന്നു.

കൊല്ലത്ത് താൻ ജോലിക്ക് പോകുന്ന സമയത്താണ് കുട്ടിയെ ആശിക്ക് ക്രൂരമായി മർദ്ദിച്ചിരുന്നതെന്ന് യുവതി പോലീസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News