ഹണീപ്രീത് അല്‍പ്പസമയത്തിനകം കീ‍ഴടങ്ങിയേക്കും

ദില്ലി: മാനഭംഗകേസില്‍ അറസ്റ്റിലായ ദേരാസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ ദത്തുപുത്രിയും പിടികിട്ടാപുള്ളിയുമായ ഹണിപ്രീത് കൗര്‍ കോടതിയില്‍ കീഴടങ്ങിയേക്കും.

ഗുര്‍മീതിന്‍റെ ശിക്ഷാ വിധിക്ക് ശേഷം ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ മുഖ്യസൂത്രധാര ഹണിപ്രീതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ലുക്ക് ഒൗട്ട് നോട്ടിസ്

ഹണിപ്രീത് ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ട് ദേരാസച്ചാസൗദ നേതാക്കള്‍ക്കെതിരെ ഹരിയാന പൊലീസ് ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ പ്രമുഖ ദേശീയ മാധ്യമത്തിന് ഹണിപ്രീത് അഭിമുഖം നല്‍കിയതും വിവാദത്തിലായി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹണിപ്രീത് കീ‍ഴടങ്ങുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News