ഗൗരി ലങ്കേഷിന്റെ കൊലപാതകി ആരെന്നു അറിയാം ; വെളിപ്പെടുത്തലുമായി മന്ത്രി

ബംഗലൂരു: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ കൊലപാതകി ആരാണെന്ന് അറിയാമെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി

പ്രതി ആരെന്ന് തിരിച്ചറിഞ്ഞതായും മന്ത്രി

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

അന്വേഷണ ഉദ്യോസ്ഥര്‍ പ്രതി ആരെന്ന് തിരിച്ചറിഞ്ഞതായും പ്രതികള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി സൂചന ലഭിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു.

കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള തെളിവുകള്‍ പോലീസ് ഇപ്പോള്‍ ശേഖരിക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു.

സെപ്റ്റംബര്‍ ആറിന് ബംഗളൂരു രാജേശ്വരി നഗറിലെ വീട്ടിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News