ദേശീയ ഗാനമാലപിച്ചപ്പോൾ എഴുന്നേറ്റില്ല; വീല്‍ചെയറിലിരിക്കുന്നവരേയും സംഘികള്‍ വെറുതേ വിടില്ല

ഗുവാഹത്തിയിലെ തിയേറ്ററിൽ ദേശീയ ഗാനമാലപിക്കുമ്പോൾ എഴുന്നേൽക്കാന്‍ ക‍ഴിയാതിരുന്ന അംഗപരിമിതനെ തീയേറ്റരില്‍ ഒരു കൂട്ടം ആള്‍ക്കാർ പാകിസ്ഥാനിയെന്ന് വിളിച്ച് ആക്ഷേപിച്ചു.

ശിശു സറോത്തി എന്ന സംഘടനയുടെ പ്രവർത്തകനായ അർമാൻ അലിയാണ് (36) ആക്ഷേപത്തിനിരയായത്. ബന്ധുവിനൊപ്പം സിനിമ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.

2010 മുതൽ വീൽ ചെയറിലാണ് സഞ്ചാരം

സെറിബ്രൽ പാൾസി എന്ന അസുഖം ബാധിച്ച അലി 2010 മുതൽ വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു.

എന്നാൽ സ്വയം എഴുനേൽക്കാൻ കഴിയാതിരുന്ന തന്നെ സിനിമ കാണാനെത്തിയ ചിലർ മനപൂർവ്വം അവഹേളിക്കുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു.

ദേശീയ ഗാനമാലപിക്കുമ്പോൾ തിയേറ്ററിൽ എഴുന്നേൽക്കാത്തതിനെ തുടർന്ന് മുമ്പും പലരും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു അംഗപരിമിതന് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here