മിശ്ര വിവാഹങ്ങള്‍ എന്‍ഐഎ അന്വേഷണത്തിന് വിടേണ്ടതുണ്ടോ? ഹാദിയ കേസില്‍ കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ

ഹാദിയ കേസില്‍ നിര്‍ണ്ണായ പരാമര്‍ശങ്ങളുമായി സുപ്രീംകോടതി.24 വയസായ ഹാദിയക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാം. ഹാദിയെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണ അവകാശം അച്ഛന് മാത്രമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

വിവാഹം റദാക്കാന്‍ ഹൈക്കോടതിയ്ക്ക് അവകാശമുണ്ടോയെന്നും സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു.എന്‍.ഐ.എ അന്വേഷണ വേണമോയെന്ന് കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ഹാദിയ-ഷഹീന്‍ ജഹാന്‍ വിവാഹം റദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി പരിശോധിക്കും. ഭരണഘടനയുടെ 226ആം അനുശേഛദ പ്രകാരം ഇരുവരും തമ്മിലുള്ള വിവാഹം റദാക്കാന്‍ ഹൈക്കോടതിയ്ക്ക് കഴിയുമോയെന്ന് സംശയം സുപ്രീംകോടതി പ്രകടിപ്പിച്ചു.

24 വയസു പൂര്‍ത്തിയായ ഹാദിയ്ക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.അച്ഛന് മാത്രമല്ല പൂര്‍ണ്ണ സംരക്ഷണ ചുമതല. ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷണമേകാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തേണ്ടി വരും.

അല്ലെങ്കില്‍ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു.

വ്യത്യസ്ഥ മതവിഭാഗങ്ങളില്‍പ്പെട്ട ഇരുവരുടേയും വിവാഹം തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തിന് വിട്ടത് ശരിയായില്ലെന്ന് ഷഹീന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വാദിച്ചു.

മുമ്പും മിശ്ര വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. എന്‍ഐഎ അന്വേഷണത്തിനുള്ള മുന്‍ ഉത്തരവ് പിന്‍വലിക്കണമോയെന്ന് കാര്യത്തിലും,വിവാഹം റദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് കാര്യത്തിലും വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.സംസ്ഥാന വനിതാ കമ്മീഷന്‍ കേസില്‍ കക്ഷി ചേര്‍ന്നു. ഹാദിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.

വൈക്കം സ്വദേശിനായ അഖില, ഹാദിയ എന്ന പേരില്‍ മതംമാറി വിവാഹം കഴിച്ചത് മെയ് 25നാണ് ഹൈക്കോടതി റദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News