റോഹിംഗ്യകള്‍ക്കായി ഡി വൈ എഫ് ഐ; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തും

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന രോഹിൻഗ്യൻ ജനതയ്ക്കു വേണ്ടി DYFI സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനൊരുങ്ങുന്നു.

റോഹിൻഗ്യൻ അഭയാർത്ഥികളുടെ കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയാണ് DYF1 സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കുന്നത്.

1989 ലെ കൺവെൻഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്

ഇന്ത്യയിൽ കഴിയുന്ന മുപ്പതിനായിരത്തോളം റോഹിൻഗ്യൻ അഭയാർത്ഥികളിൽ പന്ത്രണ്ടായിരത്തോളം കുട്ടികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ 1989 ലെ കൺവെൻഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് പ്രകാരം അഭയാർത്ഥികളായ കുട്ടികളുടെ അരോഗ്യ- വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുവാൻ രാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.
ജീവനു ഭീഷണിയുള്ളപ്പോൾ അവരെ  മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും കൺവെൻഷൻ പറയുന്നു.

ഇന്ത്യ ഈ കൺവെൻഷനിൽ 1992 ൽ ഒപ്പു വെച്ചിട്ടുണ്ട്. ഈ വിഷയം ഉയർത്തി കാണിച്ച്, റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തോടുള്ള ഇന്ത്യൻ സർക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് DYFl യുടെ നിയമ ഹരജിയുടെ ലക്ഷ്യം.
DYFI അഖിലേന്ത്യ കമ്മിറ്റിയുടെ ലീഗൽ സബ് കമ്മറ്റി ക്കുവേണ്ടി അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഈ ഹര്‍ജി സമർപ്പിക്കപ്പെടുന്നത്.
സീനിയർ അഭിഭാഷകൻ പി.വി.സുരേന്ദ്രനാഥ്, അഡ്വ.രശ്മിത ആർ ചന്ദ്രൻ തുടങ്ങിയവർ DYFI ക്കു വേണ്ടി ഹാജരാകും. റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ DYFI പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here