കോടതി നടപടി പുരോഗമിക്കുന്നു; ദിലീപിന്റെ വിധി ഉടനറിയാം; ദിലീപിന്റെ വാദങ്ങള്‍ ഇങ്ങനെ; ദീലീപിനോടടുത്തവര്‍ക്ക് പ്രതീക്ഷ

കൊച്ചി: നടിയെ തടികൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഉടന്‍ വിധി പറയും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ആഴ്ച ഇരുഭാഗത്തിന്റെയും വാദം കഴിഞ്ഞിരുന്നു.

സോപാധിക ജാമ്യം ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

സാക്ഷികളെ സ്വാധീനിക്കും

ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്‍റെ വാദങ്ങള്‍

മഞ്ജുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. ഇത് രണ്ടുമാണ് തന്നെ കേസിലെ പ്രതിയാക്കിയത്.

താന്‍ ജയിലിലായതോടെ 50 കോടിയുടെ പ്രോജക്ടുകള്‍ അവതാളത്തിലായിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. കൂടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും രണ്ടുതവണ നല്‍കിയിരുന്നു. നാലുപ്രാവശ്യവും ജാമ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധിപറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News