ഒടുവില്‍ പുറത്തേക്ക് ; കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായായിരുന്നു ദിലീപിന്റെ അറസ്റ്റ്. ജൂലായ് 10 ന് അപ്രതീക്ഷിതമായുള്ള പോലീസിന്റെ നീക്കം. ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്തു. വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും അറിയാതെ അതീവ രഹസ്യമായിരുന്നു നീക്കം.രാത്രിയോടെ അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ദിലീപിനെ റിമാന്‍ഡ് ചെയ്തു.

ഒരു ദിവസത്തെ ഇടവേളപിന്നീടുള്ള മൂന്നു ദിവസം ദിലീപുമായി പോലീസ് സംഘത്തിന്റെ തെളിവെടുപ്പ്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലില്‍ അടയ്ക്കപ്പെട്ടു.

ഇടയ്ക്ക് പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം ഏതാനും മണിക്കൂര്‍ നേരത്തേക്ക് ദിലീപ് കുടുംബവീട്ടിലെത്തി മടങ്ങി.

ജാമ്യത്തിനായുള്ള പോരാട്ടങ്ങള്‍

ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഗൗരവമുള്ള ഹീനകൃത്യമാണെന്ന നിരീക്ഷണത്തോടെ കോടതി ജാമ്യ ഹര്‍ജി തള്ളി.

തുടര്‍ന്ന് ഹൈക്കോടതിയിലേക്ക് ഹര്‍ജി എത്തി. ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ാേടതിയില്‍ വാദിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം.

കേസിലെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ ഓരോ ആരോപണങ്ങളും ദിലീപ് നിഷേധിച്ചിരുന്നു.

എന്നാല്‍ കോടതി പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത് ഇതോടെ വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടു.

അഭിഭാഷകനെ മാറ്റി

ഇതിനിടെ, ദിലീപ് അഭിഭാഷകനെ മാറ്റി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി.രാമന്‍പിള്ള കേസ് ഏറ്റെടുത്തു. വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തി. ഇതും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സെപ്തംബര്‍ 14ന് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിലപാട്.
ഒടുവില്‍ അഞ്ചാം തവണയും ജാമ്യഹര്‍ജി എത്തി.

രണ്ടു തവണ അപേക്ഷ തള്ളിയ ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ ഹര്‍ജി എത്തിയത്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് പോലും പോലീസ് അറിയിക്കുന്നില്ലെന്നും അന്വേഷണത്തിന്റെ അവസാന നാളുകളിലാണെന്നും തനിക്ക് ലഭിക്കേണ്ട ജാമ്യംതടയാനുള്ള നീക്കമാണ് പോലീസിനെന്നും ദിലീപ് ചൂണ്ടിക്കാണിച്ചു.

പോലീസിന് കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും ഉന്നയിച്ചു. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന പതിവ് വാദമാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചതും. ഒടുവില്‍ ജാമ്യം .

കേസിന്റെ നാള്‍ വഴി

1) നടിയെ ആക്രമിച്ച സംഭവം നടന്നത് 2017 ഫെബ്രുവരി 17ന്
2) ആദ്യ കുറ്റപത്രത്തില്‍ ഏഴുപ്രതികള്‍, സമര്‍പ്പിച്ചത് മാര്‍ച്ച് അവസാനവാരം
3) കൃത്യത്തില്‍ പങ്കെടുത്തവരും പ്രതികളെ ഒളിപ്പിച്ചവരുമാണ് പ്രതിചേര്‍ക്കപ്പെട്ടത്
4) ദിലീപിനെതിരെ അന്വേഷണം തുടങ്ങിയത് ആദ്യകുറ്റപത്രത്തിനുശേഷം
5) കൃത്യത്തിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍
6) നാദിര്‍ഷക്ക് ജയിലില്‍ നിന്ന് ഫോണ്‍വിളിയെത്തുന്നത് മാര്‍ച്ച് 28ന്
7) ക്വട്ടേഷന്‍ തുകയായ ഒന്നരക്കോടി ദിലീപിന്റെ കൈയ്യില്‍ നിന്ന് വാങ്ങിനല്‍കണമെന്നായിരുന്നു ആവശ്യം
8) സുനില്‍കുമാര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചെന്നാരോപിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കുന്നത് ഏപ്രില്‍ 21 ന്
9) മേയ് അവസാനവാരം ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി
10) സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ അടക്കമുളളവരുടെ രഹസ്യമൊഴി ജൂണ്‍ ആദ്യവാരം രേഖപ്പെടുത്തി
11) ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത് ജൂണ്‍ 28ന്
12) ദിലീപിനെ അറസ്റ്റുചെയ്യുന്നത് ജൂലൈ 10ന്
13) മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍
14) ആദ്യം മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷകള്‍ തളളി
15 ഒടുവില്‍ അവസാനം അഞ്ചാം തവണയും ഹൈക്കോടതിയിലേക്ക് .ഹൈക്കോടതി ജാമ്യം അനുവദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News