നടപടിക്രമങ്ങള്‍ വൈകിയാല്‍ ദിലീപിന് കാത്തിരിക്കേണ്ടിവരും

കൊച്ചി:  നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി ദിലീപ് ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച താരം ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നാണ് വ്യക്തമാകുന്നത്.

നടപടിക്രമങ്ങള്‍ ഇങ്ങനെ

ഹൈക്കോടതിയുടെ വിധിപകര്‍പ്പ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് പരിശോധിച്ച ശേഷം ദിലീപിന് പുറത്തിറങ്ങാനുള്ള ഉത്തരവ് അങ്കമാലി കോടതിയാണ് പുറപ്പെടുവിക്കേണ്ടത്.

കോടതി ഉത്തരവ് ലഭിച്ചാല്‍ വൈകുന്നേരത്തിനകം ഇത് ജയിലിലെത്തിക്കേണ്ടതുണ്ട്.   അറിയിപ്പ് ആലുവ സബ് ജയിലിൽ എത്തിക്കഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളിൽ ദിലീപിന് പുറത്തിറങ്ങാം.

റിലീസിംഗ് ഓര്‍ഡര്‍ വൈകിയാല്‍

എന്നാല്‍ വൈകുന്നേരത്തിനകം അങ്കമാലി കോടതിയില്‍ നിന്നുള്ള റിലീസിംഗ് ഓര്‍ഡര്‍ ജയിലിലെത്തിക്കാനായില്ലെങ്കില്‍ ദിലീപിന് ഇന്ന് പുറത്തിറങ്ങാനികില്ല. അതേസമയം ജയിലിന് പുറത്ത് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ വലിയ തോതില്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News