ആനന്ദകണ്ണീര്‍ പൊഴിച്ച് കാവ്യയും മീനാക്ഷിയും; ദിലീപിന്റെ വീട്ടില്‍ ആഘോഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച വിവരം അറിഞ്ഞ് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആഹ്ലാദത്തില്‍. ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് ഇരുവരെയും പുഞ്ചിരിച്ച് കാണുന്നതെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം മാധ്യമങ്ങളോട് പറഞ്ഞു.

ദോഷകാലം തീര്‍ന്നു

ദിലീപിന്റെ ദോഷകാലം തീര്‍ന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. ആലുവ ജയിലില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ മാത്രം അകലെയാണ് ദിലീപിന്റെ വീട്.

അതേസമയം, ദിലീപിന്റെ ജാമ്യം ആഘോഷമാക്കി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജാമ്യ വിവരം അറിഞ്ഞതിന് പിന്നാലെ കൊച്ചിയിലും തൃശൂരിലും രാധകര്‍ ലഡു വിതരണം നടത്തി. പുറത്തിറങ്ങുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്പസമയത്തിനകം ആലുവ സബ് ജയിലില്‍ എത്തുമെന്നും വിവരങ്ങളുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം. മജിസ്‌ട്രേറ്റ് കോടതിയിലാണ് പാസ്‌പോര്‍ട്ട് കെട്ടിവയ്‌ക്കേണ്ടത്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.

ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.

നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News