ദിലീപ് ഇന്ന് തന്നെ പുറത്തിറങ്ങും; കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം രാമലീല സെക്കന്റ് ഷോ കാണുമോ?

ദിലീപ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് സൂചന. കോടതിയില്‍ നിന്നുളള രേഖാമൂലമുളള വിധിപ്പകര്‍പ്പ് ജയിലില്‍ എത്തിച്ചാലുടന്‍ തന്നെ ദിലീപിന് പുറത്തിറങ്ങാം.

അത്തരത്തിലുളള നീക്കമുണ്ടെന്ന സംസാരം ആരാധകരുടെ ഇടയിലുണ്ട്

കോടതി വിധി വന്നതോടെ ജയിലധികൃതര്‍ അതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചിന് ദിലീപ് പുറത്തിറങ്ങിയേക്കും.

ജയിലില്‍ 85 ദിവസത്തെ വാസത്തിനു ശേഷമാണ് ദിലീപ് വീട്ടിലേക്ക് എത്തുന്നത്. ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുളള അമ്മയുടേയും മകളുടേയും ഭാര്യയുടേയും അടുത്ത് അദ്ദേഹം എത്തും.

കാവ്യയ്ക്കും മീനാക്ഷിക്കുമൊത്ത് ദിലീപ് ഇന്ന് രാമലീല സെക്കന്റ് ഷോ കാണുമോയെന്ന കാര്യമാണ് ഏവരും ഉറ്റു നോക്കുന്നത്. അത്തരത്തിലുളള നീക്കമുണ്ടെന്ന സംസാരം ആരാധകരുടെ ഇടയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News