ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് എങ്ങോട്ട്

കൊച്ചി: 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ദിലീപ് നേരെ വീട്ടിലേക്കാണ് പോവുക.

ദിലീപ് തടവില്‍ കഴിയുന്ന ആലുവ സബ് ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് വീട്.

ഇന്നു വൈകുന്നേരത്തോടെ കോടതി -ജയില്‍ നടപടികള്‍ പൂര്‍ത്തിയായി പുറത്തിറങ്ങാനാകുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിക്കുന്നത്.

രാമലീല കാണുമോ

ഏറെ നാളത്തെ തടവിന് ശേഷം ദിലീപ് വീട്ടിലേക്ക് തിരികിയെത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് അമ്മയും കാവ്യയും മീനാക്ഷിയും.

ദിലീപ് നായകനായി ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രാമലീല എന്ന ചിത്രം കുടുംബ സമേതം കാണുമെന്നും സൂചനകളുണ്ട്.

രാമലീല തീയേറ്ററകളില്‍ പ്രദര്‍ശിപ്പിക്കാനായതിനാല്‍ താരം ജയിലില്‍ സന്തോഷവാനായി കാണപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News